ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു
ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മാരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടൂര്‍ പഴകുളം നൂറുല്‍ ഹുദാ ജുമാ മസ്ജിദിന് സമീപമുള്ള നിസാമിന്റെ വസതിയില്‍ ഉച്ചയോടെയാണ് പൊതുദര്‍ശനം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു നിസാം.
2013ല്‍ പുറത്തിറങ്ങിയ സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് നിസാം റാവുത്തര്‍ സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട് റേഡിയോ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചു. നിരവധി ഡോക്യുമെന്ററികള്‍ നിസാം സംവിധാനം ചെയ്തിട്ടുണ്ട്. കാസര്‍ഗോഡായിരുന്നു നിസാം വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള സൗകര്യാര്‍ത്ഥം ആരോഗ്യ വകുപ്പിലെ ജോലി അവിടേക്ക് മാറ്റി വാങ്ങുകയായിരുന്നു. നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സജീവമായിരുന്നു നിസാം. ചിത്രം റിലീസാകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപ്രതീക്ഷിത മരണം. മാര്‍ച്ച് 8നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.